Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panchayat Meeting

Thiruvananthapuram

പഞ്ചായത്ത് യോഗം ബഹിഷ്കരിച്ച് ഭരണ-പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി

പൂ​വ​ച്ച​ൽ: പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ബ​ഡ്സ് സ്കൂ​ളി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കാ​തെ ന​ഷ്ട​പ്പെ​ടു​ത്തി​യ ഭ​ര​ണ​സ​മി​തി​യു​ടെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൽ​ഡി​എ​ഫ്, കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ക​മ്മി​റ്റി ബ​ഹി​ഷ്ക​രി​ച്ചു.
ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു സ്കൂ​ളി​ന്‍റെ അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഭ​ര​ണ​സ​മി​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​മൂ​ലം കൃ​ത്യ​സ​മ​യ​ത്ത് അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കാ​നാ​യി​ല്ല. ഇ​തി​ന്‍റെ ഫ​ല​മാ​യി സ്കൂ​ളി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ണ്ടാ​യ​ത്. അ​ഫി​ലി​യേ​ഷ​ൻ ന​ഷ്ട​പ്പെ​ട്ട​തോ​ടെ ഈ ​വ​ർ​ഷം ബ​ഡ്സ് സ്കൂ​ളി​നു ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന പ്ര​ധാ​ന ഗ്രാ​ൻ​ഡു​ക​ളും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു ല​ഭി​ക്കേ​ണ്ട മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വി​ഷ​യം ഉ​ന്ന​യി​ച്ചെ​ങ്കി​ലും വ്യ​ക്ത​മാ​യ തീ​രു​മാ​നം എ​ടു​ക്കാ​ൻ ഭ​ര​ണ​സ​മി​തി ത​യാ​റാ​യി​ല്ല. ഇ​തേ തു​ട​ർ​ന്ന് എ​ട്ട് എ​ൽ​ഡി​എ​ഫ് വാ​ർ​ഡ് അം​ഗ​ങ്ങ​ളും നാ​ലു കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളും ക​മ്മി​റ്റി ബ​ഹി​ഷ്ക​രി​ച്ച് പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ബാ​ക്കി​യു​ള്ള ആ​റു ബി​ജെ​പി അം​ഗ​ങ്ങ​ളെ മാ​ത്രം​വ​ച്ച് ക​മ്മി​റ്റി​യി​ലെ അ​ജ​ണ്ട​ക​ൾ പാ​സാ​ക്കി​യെ​ടു​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്ര​മി​ച്ചു.

പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഭാ​വി​വ​ച്ച് പ​ന്താ​ടു​ക​യും അ​ഴി​മ​തി​ക​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന ഭ​ര​ണ​സ​മി​തി​യു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ബ​ഹു​ജ​ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് അം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up